lockdown
ലോ​ക്ക്ഡൗ​ണി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന​ലെ​ ​കോ​ഴി​ക്കോ​ട് ​വ​ലി​യ​ങ്ങാ​ടി​ക്ക് ​സ​മീ​പം​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​വാ​ഹ​ന​ ​പ​രി​ശോ​ധന

കോ​ഴി​ക്കോ​ട്;​ ​രൂ​ക്ഷ​മാ​യ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ത​ട​യാ​ൻ​ ​കൊ​ണ്ടു​വ​ന്ന​ ​വാ​രാ​ന്ത്യ​ ​ലോ​ക്ക്ഡൗ​ൺ​ ​ജി​ല്ല​യി​ൽ​ ​ര​ണ്ടാം​ ​ഞാ​യ​റാ​ഴ്ച​യും​ ​പൂ​ർ​ണം.​ ​
നി​യ​ന്ത്ര​ണ​ത്തോ​ട് ​ജ​നം​ ​സ​ഹ​ക​രി​ച്ചു.​ ​അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ​ ​ഒ​ഴി​വാ​ക്കി​ ​ഭൂ​രി​ഭാ​ഗം​ ​ജ​ന​ങ്ങ​ളും​ ​വീ​ട്ടി​ലി​രു​ന്നു.​ ​സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ ​നി​ര​ത്തി​ൽ​ ​കു​റ​വാ​യി​രു​ന്നു.​ ​ന​ഗ​ര​ത്തി​ൽ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ക​ർ​ശ​ന​മാ​യി​രു​ന്നു.​ ​വ്യ​ക്ത​മാ​യ​ ​രേ​ഖ​ക​ളി​ല്ലാ​തെ​ ​എ​ത്തി​യ​വ​രെ​യും​ ​ക​റ​ങ്ങാ​നി​റ​ങ്ങി​യ​വ​രെ​യും​ ​തി​രി​ച്ചു​വി​ട്ടു.​ ​ജി​ല്ല​യി​ൽ​ ​ചു​രു​ക്കം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ൾ​ ​മാ​ത്ര​മാ​ണ് ​സ​ർ​വീ​സ് ​ന​ട​ത്തി​യ​ത്.​ ​കോ​ഴി​ക്കോ​ട് ​ഡി​പ്പോ​യി​ൽ​ ​നി​ന്ന് 22​ ​ബ​സു​ക​ൾ​ ​സ​ർ​വീ​സ് ​ന​ട​ത്തി.
സ്വ​കാ​ര്യ​ബ​സു​ക​ൾ​ ​നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല.​ ​അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ​ ​പ​തി​വു​പോ​ലെ​ ​തു​ട​ർ​ന്നു.​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​പാ​ഴ്സ​ൽ​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​മെ​ഡി​ക്ക​ൽ​ ​ഷോ​പ്പു​ക​ളും​ ​പ​ല​ച​ര​ക്ക് ​ക​ട​ക​ളും​ ​തു​റ​ന്നു.​ ​ബീ​വ​റേ​ജു​ക​ൾ​ ​പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ലും​ ​ക​ള്ളു​ഷാ​പ്പു​ക​ൾ​ ​തു​റ​ന്നു.​ ​വി​വാ​ഹ​ത്തി​നും​ ​മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ളി​ലും​ 20​ ​പേ​രെ​ ​മാ​ത്രം​ ​അ​നു​വ​ദി​ച്ച​തി​നാ​ൽ​ ​ഇ​ത്ത​രം​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പൊ​ലീ​സ് ​പ്ര​ത്യേ​ക​ ​നി​രീ​ക്ഷ​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഞാ​യ​റാ​ഴ്ച​ക​ളി​ൽ​ ​പൊ​തു​വെ​ ​തി​ര​ക്ക​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ ​മി​ഠാ​യി​ത്തെ​രു​വും​ ​പാ​ള​യം​ ​മാ​ർ​ക്ക​റ്റും​ ​വി​ജ​ന​മാ​യി​രു​ന്നു.​ ​വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും​ ​തു​റ​ന്നി​ല്ല.
അ​തെ​സ​മ​യം​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ലം​ഘി​ച്ച​തി​ന് ​സി​റ്റി​ ​പൊ​ലീ​സ് ​പ​രി​ധി​യി​ൽ​ 210​ ​പേ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ത്തു.​ ​മാ​സ്‌​ക് ​ധ​രി​ക്കാ​ത്ത​തി​ന് 37​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ 46​ ​പേ​ർ​ക്ക് ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ക്കാ​ത്ത​തി​ന് 14​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സും​ 42​ ​പേ​ർ​ക്ക് ​നോ​ട്ടീ​സും​ ​ന​ൽ​കി.​ ​മ​റ്റ് ​കൊ​വി​ഡ് ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 13​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സും​ 58​ ​പേ​ർ​ക്കെ​തി​രെ​ ​നോ​ട്ടീ​സും​ ​ന​ൽ​കി.​ ​ന​ഗ​ര​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ 2129​ ​വാ​ഹ​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചു.​ 31​ ​വാ​ഹ​ന​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​വി​വി​ധ​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 26000​ ​രൂ​പ​ ​പി​ഴ​ ​ചു​മ​ത്തി.

കൊ​വി​ഡ് 3,872​ ;
ടി.​പി.​ആ​ർ​ 41.48%

കോ​ഴി​ക്കോ​ട്:​ ​ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ 3,872​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​യാ​ണ് 3,776​ ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ.​ ​ടി.​പി.​ആ​ർ​ 41.​ 48​ ​ശ​ത​മാ​നം.​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ലാ​ത്ത​ 40​ ​പേ​ർ​ക്കും​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നു​ ​വ​ന്ന​ 42​ ​പേ​ർ​ക്കും​ 14​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​പോ​സി​റ്റീ​വാ​യി.
ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 9,333​ ​പേ​രെ​യാ​ണ് ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​രാ​ക്കി​യ​ത്.​ 5,562​ ​പേ​ർ​ ​കൂ​ടി​ ​രോ​ഗ​മു​ക്ത​രാ​യി.​ ​നി​ല​വി​ൽ​ 29,908​ ​പേ​രാ​ണ് ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യു​ണ്ട്.​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യു​ന്ന​ത് 39,182​ ​പേ​ർ.​ ​ഇ​തു​വ​രെ​യു​ള്ള​ ​കൊ​വി​ഡ് ​മ​ര​ണം​ 4,757. ചി​കി​ത്സ​യി​ലു​ള​ള​വ​ർ​:​ ​വീ​ടു​ക​ളി​ൽ​ ​-​ 24,986,​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ൾ​ ​-​ 750,​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ൾ​ ​-​ 335, എ​സ്.​എ​ൽ.​ടി.​സി​ ​-​ 30,​ ​എ​സ്.​എ​ൽ.​ടി.​സി​ ​-​ 22.