 
കുറ്റ്യാടി: കർഷകരുടെ ഉറക്കം കെടുത്തിയ കാട്ടു പന്നിക്കൂട്ടങ്ങളിലൊന്നിനെ അരൂരിൽ വെടി വെച്ചുകൊന്നു. ഇന്നലെ പകൽ കൃഷി നശിപ്പിച്ചുകൊണ്ടിരുന്ന പന്നിക്കൂട്ടത്തിലെ ഒരു പന്നിയെയാണ് വെടി വെച്ചു കൊന്നത്. നടേമ്മൽ മലയാടപ്പൊയിലിന് താഴെ പന്നി കൃഷി നശിപ്പിക്കുന്നത് പരിസരവാസികളാണ് കണ്ടത്. ഉടനെ പുറമേരി പഞ്ചായത്തിലെ പന്നിയെ വെടിവെച്ചു കൊല്ലാൻ അധികാരം നൽകിയ നിടുമണ്ണൂരിലെ കായനാട്ടിൽ അശോകനെ വിവരമറിയിക്കുകയായിരുന്നു. 60 കിലോ തൂക്കംവരുന്ന പന്നിയുടെ ജഡം വനപാലകരെത്തി കൊണ്ടു പോയി. ആദ്യാമായാണ് കൃഷി നശീകരണത്തിനിറങ്ങിയ പന്നിയെ വെടി വെച്ചു കൊല്ലുന്നത്. പ്രദേശത്ത് പന്നികൾ സംഘടിതമനായെത്തി കൃഷി നശിപ്പിക്കുന്നത് പതിവാക്കിയിരുന്നു. ഏക്കർ കണക്കിൽ കൃഷിയാണ് ഇതിനകം നശിപ്പിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം പുലർകാല സവാരിക്കിറങ്ങിയ മൂന്ന് വീട്ടമ്മമാരെ പന്നികൾ അക്രമിക്കാൻ ശ്രമിച്ചിരുന്നു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതിലക്ഷ്മി വിവരമറിഞ്ഞ് സ്ഥലത്തെത്തി.