
തിരുവമ്പാടി : ഓടിക്കൊണ്ടിരുന്ന ബൈക്ക് തീപിടിച്ച് കത്തിനശിച്ചു.
പാമ്പിഴഞ്ഞപാറയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.പാമ്പിഴഞ്ഞപാറ കാട്ടിപ്പരുത്തി അലി അക്ബർ സഞ്ചരിച്ച പൾസർ ബൈക്കാണ് കത്തിയമർന്നത്. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട അലി അക്ബർ വണ്ടി നിറുത്തി തൊട്ടടുത്ത വീട്ടലേക്ക് ഓടിക്കയറുകയും നാട്ടുകാരുടെ സഹായത്തോടെ വെള്ളം ഒഴിച്ച് തീ അണയ്ക്കുകയുമായിരുന്നു. ബൈക്ക് പകുതി കത്തിതിനശിച്ചു. ആർക്കും പരിക്കില്ല.