പയ്യോളി: വാരാന്ത്യ ലോക്ഡൗൺ ലംഘിച്ചതിന് പയ്യോളിനഗരസഭ ചെയർമാനും,​ പതിനഞ്ചാം ഡിവിഷൻ കൗൺസിലർക്കുമെ തിരെ പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പതിനഞ്ചാം ഡിവിഷനിലെ കീഴൂർ ടൗൺ - കളത്തിൽമുക്ക് റോഡ് ഉദ്ഘാടനം ഞായറാഴ്ച രാവിലെ നഗരസഭ ചെയർമാൻ ഷെഫീക് വടക്കയിൽ നിർവഹിച്ചിരുന്നു. ഇതിനെതിരെ സി.പി.ഐ.എം കിഴൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി ശ്രീനിപടന്നയിൽ നൽകിയ പരാതിയിലാണ് കേസ്. 50 ഓളം പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർചെയ്തിരിക്കുന്നത്.