
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കാനുള്ള തീരുമാനത്തിൽ് നിന്നു എയർപോർട്ട് അതോറിറ്റി പിന്തിരിയണമെന്ന് കാലിക്കറ്റ് ചേംബർ. സുരക്ഷാ മേഖലയുടെ നീളം കൂട്ടാൻ റൺവേയുടെ നീളം കുറയ്ക്കുന്നത് എയർപോർട്ടിന്റെ വികസനം ഇല്ലാതാക്കുമെന്നും കാലിക്കറ്റ് ചേംബര്‍ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്റട്രി എയർപോര്‍ട്ട് കമ്മിറ്റി യോഗം വ്യക്തമാക്കി. റൺവേയുടെ നീളം കുറച്ചാൽ വലിയ വിമാനങ്ങൾ കരിപ്പൂരേക്ക് വരുന്നത് എന്നെന്നേക്കുമായി നിലയ്ക്കും.
എയർപോർട്ട് അതോറിറ്റി ആവശ്യപ്പെട്ട 152.2 ഏക്കർ ഏറ്റെടുത്തു നൽകുകയാണെങ്കിൽ ഭാവിവികസനം സാദ്ധ്യമാകും. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം ഉന്നയിക്കാനും യോഗം തീരുമാനിച്ചു ഡോ.കെ.മൊയ്തു അദ്ധ്യക്ഷനായി. റാഫി പി ദേവസി, എ.പി അബ്ദുള്ളകുട്ടി, രാജേഷ് കുഞ്ഞപ്പന്, സുബൈര്‍ കൊളക്കാടന്‍, ടി.പി അഹമ്മദ് കോയ, എം.മുസമ്മില്‍ എന്നിവര്‍ പങ്കെടുത്തു.