kovid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 4,074 പേർക്ക്. സമ്പർക്കത്തിലൂടെയാണ് 3,970 പേർക്കും രോഗബാധ. ടി.പി.ആർ 40. 13 ശതമാനം. ഉറവിടം വ്യക്തമല്ലാത്ത 53 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 36 പേർക്കും 15 ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,083 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇന്നലെ 2,805 പേർ രോഗമുക്തി നേടി. നിലവിൽ 31,004 പേരാണ് കൊവിഡ് ബാധിതരായുള്ളത്. 40,308 പേർ ക്വാറന്റൈനിലുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് മരണം 4,930.

ചികിത്സയിലുളളവർ: സർക്കാർ ആശുപത്രികൾ 336, സ്വകാര്യ ആശുപത്രികൾ 728,
സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ 23, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ 22, വീടുകളിൽ 25,817.