news
ലോറിയിൽ ഇടിച്ച് മുൻവശം തകർന്ന ഓട്ടോറിക്ഷ

കുറ്റ്യാടി: കുറ്റ്യാടി സംസ്ഥാന പാതയിൽ ഓട്ടോറിക്ഷ ലോറിയുടെ പിന്നിലിടിച്ച് കൈ കുഞ്ഞ് ഉൾപെടെ നാല് പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.കുറ്റ്യാടി ഭാഗത്ത് നിന്ന് നാദാപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ വട്ടോളിക്കടുത്തെ പാതയോരത്ത് നിറുത്തിയിട്ട ലോറിയിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ യാത്രക്കാരായ വാണിമേൽ കരുവളപ്പിലെ മരുതോല പൊയിൽ ജാനു (60) മകന്റെ ഭാര്യ റിജിഷ (26) കൈ കുഞ്ഞ് റിയാൽ (1) ഒട്ടോറിക്ഷ ഡ്രൈവർ ഷൈനു (42) എന്നിവരെ കുറ്റ്യാടി ഗവ: ആശുപത്രയിൽ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി പാെലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.