കുറ്റ്യാടി: വേളത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതപ്പെടുത്താൻ തീരുമാനിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുകയും ആർ.ആർ ടി കൾ വിളിച്ചു ചേർക്കുകയും ചെയ്യും. വ്യാപാരികളുടെയും ആരാധനാലയ പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കും.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അദ്ധ്യക്ഷത വഹിച്ചു.പി.സൂപ്പി , സുമ മലയിൽ, എം.സി. മൊയ്തു, ഇ.കെ. കാസിം, പി.എം. കുമാരൻ, എ.കെ. ചിന്നൻ, ജുമൈൽ കെ.വി.ജെ.എച്ച്.ഐ. റഷീദ്, കുറ്റ്യാടി പൊലീസ് പ്രതിനിധി രഘുനാഥ്, ടി.കെ. കരിം , അസിസ്റ്റന്റ് സെക്രട്ടരി ടി.പി. അനീഷ് കുമാർ, തായന ബാലാമണി, പി.പി. ചന്ദ്രൻ, വി.പി.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.