വടകര: അഴിയൂരിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകൾ, വിവിധ പരിപാടികളുടെ ബാനറുകൾ, പോസ്റ്ററുകൾ ,കമാനങ്ങൾ ,ഹോർഡിങ്ങുകൾ കൊടികൾ ,മറ്റ് പ്രചാരണ വസ്തുക്കൾ എന്നിവ ഫെബ്രുവരി 19 നുള്ളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം റോഡ് സേഫ്റ്റി കമ്മീഷണർ നിർദ്ദേശിച്ചു.
നിർദ്ദേശങ്ങൾ അനുസരിക്കാത്തവരുടെ വിവരങ്ങൾ ചിത്രങ്ങൾ സഹിതം കോടതിയിലും സർക്കാറിനും സമർപ്പിക്കും. കൂടാതെ പ്രചാരണ സാമഗ്രികൾ നിരോധിച്ച പ്ലാസ്റ്റിക് കൊണ്ടുള്ളതാണ് എങ്കിൽ അതിനെതിരെയും നടപടി സ്വീകരിക്കും. പഞ്ചായത്ത് ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തി ഫോട്ടോ എടുത്ത് തുടർ നടപടി സ്വീകരിക്കും.