kak

കോട്ടയം : മയക്കുമരുന്ന് കടത്തുശൃംഖലയുടെ മുഖ്യഇടത്താവളമായി കേരളം മാറി. കൊച്ചിയാണ് മയക്കുമരുന്ന് കടത്തിൽ മുൻപിലെങ്കിൽ കഞ്ചാവ് കടത്തിൽ കോട്ടയമാണ് മുന്നിൽ. തമിഴ്നാട്ടിൽ നിന്ന് ഇടുക്കി വഴി കഞ്ചാവ് എത്തിക്കാൻ കഴിയുന്ന ഇടനാഴിയാണ് കോട്ടയം. ടൂറിസ്റ്റ് കേന്ദ്രമായ ആലപ്പുഴയോടുള്ള സാമീപ്യമാണ് ജില്ലയിലേക്ക് കഞ്ചാവ് ഒഴുകാൻ കാരണം. ശബരിമല സീസണിൽ അയ്യപ്പന്മാർ ഉപയോഗിക്കുന്ന ഇരുമുടിക്കെട്ട് സൗകര്യം വരെ തമിഴ്നാട്ടിൽ നിന്ന് കഞ്ചവ് കള്ളക്കടത്തിനായി ഉപയോഗിക്കുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ അമ്പതിനായിരം കോടി രൂപ വിലമതിക്കുന്ന 1365 കിലോ മയക്കുമരുന്നാണ് മൂന്നു മാസത്തിനുള്ളിൽ കേരളത്തിൽ നിന്ന് പിടികൂടിയത്. ടൺ കണക്കിന് കഞ്ചാവും. രഹസ്യം വിവരം വഴി പിടിക്കപ്പെട്ടതിന്റെ ചെറിയ കണക്കാണിത്. സർക്കാരിന്റെ ബോധവത്ക്കരണ പ്രവർത്തനം കൊണ്ട് ലഹരികടത്തിനോ ഉപയോഗത്തിനോ വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് ലഹരിക്കടിപ്പെടുന്ന യുവാക്കളുടെ എണ്ണം തെളിയിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ചെക്ക്‌പോസ്റ്റുകൾ കടന്നെത്തുന്ന ലഹരി മരുന്നും കഞ്ചാവും ഏറ്റെടുക്കാൻ പ്രത്യേകസംഘങ്ങളുണ്ട്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും അയൽ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതും ഈ സംഘമണ്. നക്ഷത്ര ഹോട്ടലുകളിൽ മയക്കുമരുന്ന് കൈമാറ്റവും പാർട്ടിയും വ്യാപകമാക്കിയിട്ടും റെയ്ഡ് പേരിന് മാത്രമാണ്. ഇതിനൊപ്പം മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്നവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളും സ്‌ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും കുതിച്ചുയരുകയാണ്.

ജില്ല തിരിച്ച് കേസുകൾ തരം തിരിച്ച് (അബ്കാരി , നിരോധിതലഹരി - പുകയില ഉത്പ്പന്നങ്ങൾ )

തിരുവനന്തപുരം : 3999 - 1110 -19431

കൊല്ലം : 4303 - 1435 -17236

പത്തനംതിട്ട : 3437 - 569 -23876

ആലപ്പുഴ : 5489 - 1369 -10878

കോട്ടയം : 3347-1165 -17687

ഇടുക്കി : 1897 -1743 -9947

എറണാകുളം : 5436 -3154 -5473

തൃശൂർ : 3689 -1476 -12538

പാലക്കാട് : 3987 -994 -11876

മലപ്പുറം : 3125 -1451 -12358

കോഴിക്കോട് : 3176 -586- 7895

വയനാട് : 1987- 897 - 7654

കണ്ണൂർ : 3547 - 938 - 11774

കാസർകോട് : 2576 - 287 - 6754