മണർകാട്: പൊടിശല്യം, യാത്രക്കാർക്ക് ആകെ ദുരിതം... മണർകാട് വഴി യാത്ര ചെയ്യുന്നവർ പൊടിശല്യത്താൽ വലയുകയാണ്. മണർകാട് വൺവേ ബൈപ്പാസ് റോഡിലും പഴയ കെ.കെ റോഡിലുമാണ് പൊടിശല്യം രൂക്ഷം. ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായും മണർകാട് കവലയിലെ കുരുക്ക് ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് വൺവേ ബൈപ്പാസ് റോഡ് ക്രമീകരിച്ചത്. എന്നാൽ, റോഡിലെ കുഴി മൂലം ഈ ഭാഗത്ത് പൊടിനിറഞ്ഞ അവസ്ഥയാണ്. കിഴക്കൻമേഖലയിലേക്ക് പോകുന്ന വാഹനങ്ങളും ഏറ്റുമാനൂർ - പാലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും വൺവേ ബൈപ്പാസ് കടന്നുവേണം യാത്രതുടരാൻ. വൺവേ ബൈപ്പാസ് റോഡ് മാത്രമല്ല പഞ്ചായത്ത് ഓഫീസിനു മുൻവശത്തുകൂടെയുള്ള റോഡും പൊടി നിറഞ്ഞ സ്ഥിതിയാണ്.
ഇരുചക്രവാഹനയാത്രികർക്കാണ് ഏറെ ദുരിതം.