പൂഞ്ഞാർ: ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷന് കീഴിലെ വിവിധ പഞ്ചായത്തുകളിലായി 18 മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്ജ് അറിയിച്ചു.
അമ്പാറ സ്‌കൂൾ ജംഗ്ഷൻ, അമ്പാറ അമ്പലം ജംഗ്ഷൻ, സെന്റ് ജോർജ്ജ് കോളേജ് ജംഗ്ഷൻ, മുക്കാലടി ജംഗ്ഷൻ, വെയിൽകാണംപാറ ജംഗ്ഷൻ, കൊണ്ടൂർ ജംഗ്ഷൻ, മഠംകുന്ന് ജംഗ്ഷൻ, പെരുന്നിലം ജംഗ്ഷൻ, കൂട്ടക്കല്ല് ജംഗ്ഷൻ എന്നീ സ്ഥലങ്ങളിലും എസ്.സി. പദ്ധതിയിൽ ഉൾപ്പെടുത്തി അംബേദ്കർ, തണ്ണിനാൽ കോളനി, നെയിപല കോളനി, ഞാറയ്ക്കൽ സങ്കേതം, കോലാനിതോട്ടം സങ്കേതം, നാഗപ്പാറ കോളനി എന്നിവിടങ്ങളിലുമാണ് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുക. പൊതുമേഖല സ്ഥാപനമായ കേരള ഇല്ക്ട്രിക്കൽ ലിമിറ്റഡ് (കെൽ) നിർവ്വഹണ ഏജൻസിയാണ് പദ്ധതി നടപ്പിലാക്കുന്നത്.