farming

കോട്ടയം: പ്രളയവും വരൾച്ചയും ചേർന്ന് തകർത്തെറിഞ്ഞ അനുഭവമാണ് 2021ൽ കാർഷിക കോട്ടയത്തിന് പറയാനുള്ളത്. റബർ വില കിലോക്ക് 190 രൂപ വരെ എത്തിയത് 170ലേക്ക് താഴ്ന്നെങ്കിലും വെള്ളൂരിൽ സിയാൽ മോഡൽ റബർ പാർക്ക് ഈ വർഷം ആരംഭിക്കുമെന്നതിനാൽ റബറിന് ഡിമാൻഡ് കൂടി 2022ൽ വില ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

റബർ വില കിലോക്ക് 200 രൂപ എന്ന റെക്കാഡിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് കഴിഞ്ഞ വർഷാവസാനം വില 160ലേക്ക് നിലം പൊത്തിയത്. തോരാമഴയിൽ ടാപ്പിംഗ് നടന്നില്ല .ഉത്പാദനം കുറയുകയും ഡിമാൻഡ് കൂടിയതുമാണ് വില ഉയരാൻ കാരണം. വേനൽ ശക്തമായതോടെ ഇല പൊഴിക്കൽ രോഗവുമായി. വില കുറഞ്ഞതോടെ ടാപ്പിംഗ് തൊഴിലാളിക്ക് കൂലി കൊടുക്കുന്നതു പോലും മുതലാകില്ലെന്നു കണ്ടതോടെ പലരും ടാപ്പിംഗ് നിറുത്തി . കൊവിഡിന് പിറകേ പുതിയ വകഭേദമായ ഒമിക്രോണുമെത്തി വിദേശത്തും റബറിന് ഡിമാൻഡ് കുറഞ്ഞു വില ഇടിഞ്ഞതും ആഭ്യന്തര വിപണിയിൽ വില ഉയരാതിരിക്കാൻ കാരണമായി. പ്രതിസന്ധിക്കിടയിൽ ശുഭകരമായ വാർത്ത വെള്ളൂർ ന്യൂസ് പ്രിന്റ് നഗറിലെ 500 ഏക്കറിൽ സിയാൽ മോഡൽ കേരള റബർ കമ്പനി ഈ വർഷം പ്രവർത്തനമാരംഭിക്കുന്നതാണ്. ഫാക്ടറിയും പാർക്കും ആരംഭിക്കുന്നതോടെ റബറിന് ഡിമാൻഡ് കൂടി വില ഉയരുമെന്ന് പ്രതീക്ഷിക്കാം

കറുത്തപൊന്നിന്

തിളക്കം

നാണ്യ വിളകളിൽ കുരുമുളകിനാണ് വില ഉയർന്ന് പുതുവർഷത്തിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട് .കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അഴുകൽ രോഗവും ഇലപ്പുള്ളി രോഗവുമൊക്കെ ഉണ്ടെങ്കിലും കിലോക്ക് 400 രൂപക്കു മുകളിലാണ്

അതേ സമയം ഏലം വില 1000ൽ താഴെയായി .കഴിഞ്ഞ വർഷം ആഗസ്റ്റിൽ 7000 രൂപ വരെ വില ഉയർന്നതാണ് .രോഗബാധ ഇല്ലാതാക്കാൻ നടത്തിയ അമിതമായ . കീടനാശിനി പ്രയോഗവും കൃത്രിമ നിറം ചേർക്കലും കാരണം ഗുണനിലവാര പരിശോധനയിൽ വിഷാംശം കണ്ടെത്തി വിദേശ രാജ്യങ്ങളിൽ നമ്മുടെ ഏലത്തിന് ഡിമാൻഡ് കുറഞ്ഞതാണ് വില ഇടിവിന് കാരണം. . ഗുണ നിലവാരം കുറഞ്ഞ ഗ്വാട്ടിമാല ഏലക്ക വ്യാപകമായി ഇന്ത്യയിലേക്ക് ഇറക്കു മതിചെയ്യുന്നതും വില ഇടിവിന് കാരണമായി .

###

റബർ വില ഇടിവ് താത്ക്കാലിക പ്രതിഭാസമാണ്. കിലേക്ക് 200 രൂപ ഇടക്ക് നേടിയെന്നും വരാം. വില മെച്ചമായാൽ സംസ്ഥാനത്ത് ടാപ്പിംഗും ഉത്പാദനവും കൂടും വടക്കു കിഴക്കൻ മേഖലയിൽ പുതിയ റബർ കൃഷി ഇവിടുത്തെ നഴ്സറികൾക്ക് ഗുണം ചെയ്യാം.

ഡോ.കെ.എൻ.രാഘവൻ

എക്സിക്യൂട്ടീവ് ഡയറക്ടർ

റബർ ബോർഡ്

###ഉത്പാദനം കൂടിയതും കൊവിഡ് കാരണം കയറ്റുമതി കുറഞ്ഞതും ഏലം വിലയിടിവിന് കാരണമാണ്. .കീടനാശിനി അംശം കാരണം വിദേശത്ത് ഡിമാൻഡ് കുറഞ്ഞത് ദോഷമായി. കീടനാശിനി പ്രയോഗം കുറക്കാൻ സ്പൈസസ് ബോർഡ് ജൈവ കൃഷിക്ക് മുൻ തൂക്കം നൽകുന്നു. ഇക്കാര്യത്തിൽ .കർഷകരെ ബോധവത്ക്കരിക്കുന്ന പ്രവർത്തനമാണ് ബോർഡ് ഉദ്യോഗസ്ഥർ നടത്തുന്നത് .രാസവളവും കീടനാശിനി യും മണ്ണിന്റെ ഇമ്യൂണിറ്റി കുറക്കും .കാല ക്രമേണ ഇത് ഉത്പാദനത്തെയും ബാധിക്കുമെന്നതിനാൽ കർഷകർ ജൈവകൃഷിയിലേക്ക് മാറേണ്ടിയിരിക്കുന്നു

ഏ.ജി തങ്കപ്പൻ

ചെയർമാൻ സ്പൈസസ് ബോർഡ്