rumple-strips

പൊൻകുന്നം: നിർമ്മാണം പുരോഗമിക്കുന്നപുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാംഘട്ടമായ പൊൻകുന്നം പുനലൂർ റോഡിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തും.ആദ്യഘട്ടം നിർമ്മാണം പൂർത്തിയായ പൊൻകുന്നം വരെയുള്ള ഭാഗത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കാവശ്യമായ നടപടികൾക്ക് തുടക്കമായത്. രാത്രിയിലും പുലർച്ചെയും ഉണ്ടാകുന്ന അപകടങ്ങളിൽ ഏറെയും ഡ്രൈവർമാർ ഉറങ്ങുന്നതു മൂലമാണെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വളവുകളിലും മറ്റ് അപകടമേഖലകളിലും റമ്പിൾസ്ട്രിപ് സ്ഥാപിച്ചു.
ഓട്ടത്തിനിടെ അറിയാതെ ഉറങ്ങുന്ന ഡ്രൈവർമാരെ ഉണർത്താൻ റമ്പിൾ സ്ട്രിപ് സഹായകമാകും.റമ്പിൾ സ്ട്രിപ്പിൽ കയറുന്ന വാഹനങ്ങൾ ശക്തിയായി കുലുങ്ങുന്നതിനാൽ ഡ്രൈവർമാർ ഉറക്കമുണർന്ന് കൂടുതൽ ശ്രദ്ധാലുക്കളാകും.പാലാ പൊൻകുന്നം റോഡിനേക്കാൾ കൂടുതൽ അപകടസാദ്ധ്യത പൊൻകുന്നം പ്ലാച്ചേരി റീച്ചിൽ ഉണ്ടായേക്കാം.ഇതു കണക്കിലെടുത്താണ് നിർമ്മാണത്തിലെ മുൻകരുതൽ.വലിയ ഇറക്കങ്ങളും വളവുകളും ഇവിടെ കൂടുതലാണ്.മാത്രമല്ല മിക്കയിടങ്ങളിലും റോഡിന്റെ ഒരുവശം വളരെ താഴ്ന്നപ്രദേശമാണ്.ഇത് കൂടുതൽ അപകടകരമാണെന്നത് കണക്കിലെടുത്താണ് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ മുൻകരുതൽ നടപടികൾ ഒരുക്കുന്നത്.