മുണ്ടക്കയം: പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഒ.പി.എ സലാമിന് സിപിഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് എഐടിയുസി ഭവനിൽ പൗരസ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ടി പ്രമോദിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ജില്ലാ സെക്രട്ടറി സി. കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ വാഴൂർ സോമൻ എന്നിവർ പൊന്നാട അണിയിക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ്, ജില്ലാപഞ്ചായത്തംഗം ശുഭേഷ്‌ സുധാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് ദിവാകരൻ, സിപിഎം ഏരിയ സെക്രട്ടറി കെ.രാജേഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത്, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സി സെയ്ദ് മുഹമ്മദ്, ബിജെപി മണ്ഡലം പ്രസിഡന്റ് റോയി ചാക്കോ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ആർ.സി നായർ, വ്യാപാരിവ്യവസായി സമിതി പ്രസിഡന്റ് അനിൽ സുനിത തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. എൻ. ജെ കുര്യാക്കോസ്, ടി.കെ ശിവൻ, ദിലീപ് ദിവാകരൻ,ശാന്തമ്മ ഗോപാലകൃഷ്ണൻ, സനീഷ് പുതുപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.