
തൃക്കൊടിത്താനം: മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആന്റ് വായനശാല സർഗോത്സവം നടത്തി. തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് കെ എൻ സുവർണ്ണകുമാരി സർഗോത്സവം ഉദ്‌ഘാടനം ചെയ്തു. വായനശാല പ്രവർത്തകസമിതി അംഗം നിഷ അനീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ സ്വാഗതവും വൈ പ്രസിഡന്റ് പുഷ്പവല്ലി ടീച്ചർ നന്ദിയും പറഞ്ഞു. പ്രസിഡന്റ് ടി കെ സുനിൽ, കമ്മിറ്റി അംഗം സരസമ്മ കൊടൂർ, സുരഭി സുരേഷ്, ആനന്ദ് രാജ്, പി പി സുകുമാരൻ, അജിമോൻ കെ, ഷൈനിമോൾ എന്നിവർ നേതൃത്വം നൽകി.