mannath

ചങ്ങനാശേരി: മന്നം ജയന്തിദിനാചരണം ഇന്ന് സംസ്ഥാന വ്യാപകമായി നടക്കും. ജനുവരി ഒന്നും രണ്ടും തീയതികളിലായി നടക്കേണ്ട 145-ാമത് മന്നംജയന്തിയോടനുബന്ധിച്ചുള്ള സമ്മേളനങ്ങളും ആഘോഷങ്ങളും കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയാണ് ഇത്തവണ ദിനാചരണം നടത്തുന്നത്. എല്ലാ താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും രാവിലെ 11ന് സമുദായാചാര്യന്റെ ചിത്രത്തിനു മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി അദ്ദേഹത്തെ ആദരിച്ചാണ് ദിനാചരണം. പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ പതിവുപോലെ രാവിലെ 7.30 മുതൽ പുഷ്പാർച്ചന ആരംഭിക്കും. കൊവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് സമുദായാംഗങ്ങൾക്കും മറ്റ് അഭ്യുദയകാംക്ഷികൾക്കും പങ്കെടുക്കും.