മുണ്ടക്കയം: പൂട്ട് കുത്തിതുറന്ന് മൃഗാശുപത്രിയിൽ കയറിയ മോഷ്ടാവ് പണം അപഹരിച്ചു.
മുണ്ടക്കയം ബസ് സ്റ്റാൻ്റിന് സമീപം സ്ഥിതി ചെയ്യുന്ന മൃഗാശുപത്രിയിലാണ് വെള്ളിയാഴ്ച്ച രാത്രിയിൽ മോഷണം നടന്നത്. കെട്ടിടത്തിന്റെ മുന്നിലെ ഗ്രില്ലിലെയും വാതിലിന്റെയും പൂട്ടുകൾ തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചു.ഏകദേശം ആയിരത്തോളം രൂപ വരുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞു. മോഷ്ടാവ് മുറിക്കുള്ളിലും മറ്റും മുളക് പൊടി വിതറിരുന്നു. മുണ്ടക്കയം പൊലിസ് സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.