കോട്ടയം: ചാവറയച്ചന്റെ 150-ാം ചരമവാർഷിക ആഘോഷങ്ങളുടെ സമാപനം നാളെ. രാവിലെ 10ന് മാന്നാനം ആശ്രമദേവാലയത്തിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥിയാകും. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, മന്ത്രി വി.എൻ വാസവൻ, സീറോ മലബാറ സഭ കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, തോമസ് ചാഴിക്കാടൻ എം.പി, സി.എം.ഐ പ്രയാർ ജനറൽ ഫാ.തോമസ് ചാത്തംപ്പറമ്പിൽ, സി.എം.സി.സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രേസ് തേരേസ് എന്നിവർ പങ്കെടുക്കും. ചരമവാർഷികത്തോടനുബന്ധിച്ച് 200 വീടുകൾ നിർമിച്ചു നൽകി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 150 കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകി. മാന്നാനത്ത് 800 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും നിർമിക്കും. ഇതിന്റെനിർമാണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.