moshanamm

എരുമേലി: എരുമേലിയിൽ ശബരിമല തീർത്ഥാടനത്തിനെത്തിയ അയ്യപ്പഭക്തരുടെ കാർ തകർത്തു 7 ഫോണുകളും 50,000 രൂപയും കവർന്നു എരുമേലി ഓരുങ്കൽ കടവിന് സമീപം ശനിയാഴ്ച വെളുപ്പിന് 3. 30 ഓടെയായിരുന്നു മോഷണം .
തമിഴ്നാട് തേനി സ്വദേശികളായ പത്തംഗസംഘം വെളുപ്പിനെ മൂന്നു മണിയോടെയാണ് എരുമേലിയിൽ എത്തുന്നത് .

എരുമേലിയിലെത്തി കുളിക്കുന്നതിനായി ഓരുങ്കൽ കടലിലേക്ക് പോകുന്ന ഭാഗത്ത് സ്വകാര്യവ്യക്തിയുടെ വീടിന്റെ പറമ്പിലാണ് വാഹനം പാർക്ക് ചെയ്തിരുന്നത് . ഡ്രൈവറടക്കം മുഴുവൻ തീർഥാടകരും അര കിലോമീറ്ററോളം സഞ്ചരിച്ച് കടവിലെത്തി കുളി കഴിഞ്ഞ് തിരികെ എത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത് .
ഇതേ തുടർന്ന് തീർത്ഥാടകർ എരുമേലി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എരുമേലി എസ്.എച്ച് ഒ മനോജ് മാത്യു, എസ്.ഐ എം.എസ് അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി . വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി .കാറിന്റെ ഇടതുവശത്തുള്ള സൈഡ് ഗ്ലാസ് തകർത്താണ് മോഷണം നടന്നിരിക്കുന്നത്.കാറിനകത്ത് കയറി മൊബൈൽ ഫോണുകളും , ക്യാഷ് മടങ്ങുന്ന സഞ്ചി ഉൾപ്പെടെയാണ് കൊണ്ടുപോയതെന്നും എരുമേലി മനോജ് മാത്യു പറഞ്ഞു.