പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഓഡിറ്റോറിയത്തിൽ ഇന്ന് മന്നം ജയന്തി ദിനാചരണം നടത്തും. രാവിലെ 11 ന് പുഷ്പാർച്ചന, പ്രാർത്ഥന, സമ്മേളനം എന്നിവ നടക്കും.
യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് ഷാജികുമാർ പയനാൽ, സെക്രട്ടറി ഉഴവൂർ വി.കെ. രഘുനാഥൻ നായർ എന്നിവർ നേതൃത്വം നൽകും.