keltron

കോട്ടയം: കെൽട്രോണും പട്ടികജാതി വികസനവകുപ്പും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകളായ മൊബൈൽ ഫോൺ ടെക്‌നോളജി, ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ എഫക്ട്‌സ്, ഓഡിയോ വീഡിയോ എഡിറ്റിംഗ് ആൻഡ് എഫക്ട്‌സ്, ക്ലോസ്ഡ് സർക്യൂട്ട് ടെലീവിഷൻ (സി സി ടി വി) ആൻഡ് എൽ ഇ ഡി സ്‌ക്രോൾ ഡിസ്‌പ്ലേ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ് എസ് എൽ സി യോഗ്യതയുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ സ്‌റ്റെപെൻഡ് നൽകുന്നതാണ്. അപേക്ഷകൾ 15 നകം കോട്ടയം നാഗമ്പടത്തുള്ള കെൽട്രോൺനോളഡ്ജ് സെന്ററിൽ എത്തിക്കണം. ഫോൺ: 9495359224, 9497540481.