രാജാക്കാട്: പന്നിയാർകുട്ടി- തേക്കിൻകാനം റോഡിന്റെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ മൂന്ന് മുതൽ എട്ട് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി ഇടുക്കി പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. തേക്കിൻകാനം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ശ്രീനാരായണപുരത്ത് നിന്ന് വിമലപുരം രാജാക്കാട് വഴി പന്നിയാർകുട്ടിയിൽ പ്രവേശിക്കണം. പന്നിയാർകുട്ടിയിൽ നിന്ന് വരുന്ന വാഹനങ്ങൾ തലക്കുളത്ത് നിന്ന് രാജാക്കാട് വഴി തേക്കിൻകാനത്തിന് പോകണം.