പാലാ: മഹാത്മാഗാന്ധി ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിന് പടിപ്പുരയോടു കൂടിയ മനോഹര പ്രവേശന കവാടം തയ്യാറായി.
നഗരഹൃദയത്തിൽ പാലാ രാമപുരം റോഡിൽ സിവിൽ സ്റ്റേഷന് എതിർവശത്തു നിന്നുമാണ് പുതിയ പ്രവേശന കവാടം സജ്ജമാക്കപ്പെട്ടിരിക്കുന്നത്.
മുൻ മന്ത്രി കെ.എം.മാണി ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരുന്ന തുക വിനിയോഗിച്ചാണ് പ്രവേശന കവാടം നിർമ്മിച്ചിട്ടുള്ളത്.ഈ തുക വിനിയോഗിച്ച് മററ് അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുകയുണ്ടായി.
പടിപ്പുരയോടു കൂടിയ പ്രവേശന കവാടത്തിനു മുകളിൽ രാഷ്ട്രപിതാവിന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിച്ചു.പുതുതായി നിർമ്മിച്ച രണ്ട് ബഹുനില സമുച്ചയങ്ങളാണ് ഹയർ സെക്കണ്ടറി സ്‌കൂളിന് സ്വന്തമായി ഉള്ളത് .പൊതുമരാമത്ത് കെട്ടിടവിഭാഗം പാലാ സെക്ഷനാണ് നിർമ്മാണ ചുമതല നിർവ്വഹിച്ചത്. അവസാന ഘട്ട മിനുക്കുപണികൾ കൂടി പൂർത്തിയാകുന്നതോടെ കവാടം തുറന്നു നൽകുമെന്ന് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ തോമസ് പീറ്റർ, വാർഡ് കൗൺസിലർ ബിജി ജോജോ, അഡ്വ.സണ്ണി ഡേവിഡ്, ജെ.അജി എന്നിവർ നിർമാണപുരോഗതി അവലോകനം ചെയ്തു.