ksrtc

കോട്ടയം: ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി വിവിധ ഡിപ്പോകളിൽ നിന്ന് ആരംഭിച്ച കോട്ടയം മലക്കപ്പാറ വിനോദ സർവ്വീസ് വിജയമായതിനാൽ വീണ്ടും പുനരാരംഭിക്കും. ജനുവരി 15 മുതലാണ് സർവ്വീസ് പുനരാരംഭിക്കുന്നത്. രാവിലെ ആറിന് ആരംഭിച്ച് അതിരപ്പള്ളി, വാഴച്ചാൽ, മലയ്ക്കപ്പാറ, ഷോളയാർ ഡാം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി പതിനൊന്നാടെ കോട്ടയത്ത് തിരിച്ചെത്തും. ജനുവരി 15, 16, 22,23,29, ദിവസങ്ങളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്, ഒരാൾക്ക് 600 രൂപയാണ് ചാർജ്. ഫോണിൽ ബന്ധപ്പെട്ട് ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ: 9495876723, 7012915450.