വാഴൂർ:കടയിൽ സാധനം വാങ്ങാൻ എത്തിയവരെ എസ്.ഐ. മർദിച്ചതായി പരാതി.വാഴൂർ പേഴുത്തുങ്കൽ തകിടിയിൽ ഇന്നലെ രാത്രി 7നാണ് സംഭവം.പൊലീസ് വാഹനത്തിൽ എത്തിയ പളളിക്കത്തോട് എസ്.ഐ. വണ്ടി നിർത്തിയുടൻ ചൂരൽ ഉപയോഗിച്ച് അവിടെ നിന്നവരെ അടിക്കുകയായിരുന്നുവെന്നാണ് പരാതി. .എസ്.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി. എം വാഴൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.