പള്ളം: എസ്.എൻ.ഡി.പി യോഗം 28 ബി പന്നിമറ്റം പള്ളം ശാഖാക്ഷേത്രത്തിൽ 63-ാമത് ധനു ചതയ മഹോത്സവം ഇന്ന് മുതൽ 6 വരെ നടക്കും. കൊടിമരഘോഷയാത്ര ഇന്ന് രാവിലെ 10.30ന് വി.എൻ രാജപ്പൻ വല്യവീട്ടിലിന്റെ വസതിയിൽ നിന്ന് ആരംഭിക്കും.കൊടിയും കൊടിക്കൂറ സമർപ്പണവും ഉച്ചയ്ക്ക് 2ന് കെ.കെ രാജപ്പൻ കന്നുംതടത്തിന്റെ വസതിയിൽ നിന്ന് ആരംഭിച്ച് വൈകുന്നേരം 4ന് ക്ഷേത്രത്തിൽ സമർപ്പിക്കും. രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണിപതിഹോമം, 7.30ന് എതൃത്ത പൂജ, 10ന് കലശാഭിഷേകം, വൈകിട്ട് 7ന് ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അഖിൽ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്.8.30ന് കൊടിയേറ്റ് സദ്യ.
പൊതുസമ്മേളനം ശാഖാ സെക്രട്ടറി പ്രസാദ് പി.കേശവൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുധീഷ് ബാബു അദ്ധ്യക്ഷത വഹിക്കും. അവാർഡ് വിതരണവും ആദരിക്കലും ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദ് തന്ത്രികൾ നിർവഹിക്കും. ശാഖാ പ്രവർത്തനത്തിൽ തുടർച്ചായി 25 വർഷം പിന്നിട്ട വൈസ് പ്രസിഡന്റ് കെ.ആർ മോഹനൻ, യൂണിയൻ കമ്മറ്റി അംഗമായ റ്റി.എൻ കൊച്ചുമോൻ എന്നിവരെ ആദരിക്കുകയും അനീഷ് ആക്കളത്തിൽ, മാളവിക സിജു ചാലുമറ്റം, പൊന്നമ്മ ദിലീപ് കൈതപ്പറമ്പിൽ എന്നിവരെ അനുമോദിക്കുകയും ചെയ്യും. വിജിൽ വിജയൻ, സുമാ സുരേഷ് എന്നിവർ പങ്കെടുക്കും. പി.ടി മനോജ് സ്വാഗതവും പി.കെ കൃഷ്ണകുമാർ നന്ദിയും പറയും.
മൂന്ന് മുതൽ 5 വരെ രാവിലെപതിവ് ക്ഷേത്ര ചടങ്ങുകൾ,10ന് കലശാഭിഷേകം, 8.30ന് താലപ്പൊലി ഘോഷയാത്ര വരവേൽപ്പ്. 6ന് രാവിലെ 9ന് ചതയദിനഉപവാസം, പ്രഭാഷണം, 11.30ന് കലശാഭിഷേകം, 12ന് ചതയ പൂജ, 1ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5ന് നടതുറക്കൽ, 6.20ന് നെയ് വിളക്ക്, 7നും 7.30നും മദ്ധ്യേ കൊടിയിറക്ക്.