പൊൻകുന്നം: ആശാദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാഭ്യാസ ധനസഹായവും വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റും വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.ജെ.ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡയാലിസിസ് കിറ്റിന്റെ വിതരണം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം സി.ഐ.സജിൻ ലൂയിസ്, എസ്.ഐ.പി.ജി.രാജേഷ്, സൊസൈറ്റി സെക്രട്ടറി രാജീവ് പുല്ലാട്ട്, ജോസഫ് സ്‌കറിയ, ജിസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിമുക്തഭടന്മാരെ ആദരിച്ചു.