വെളിയന്നൂർ: വന്ദേമാതരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാർക്കുള്ള ക്യാമ്പ് നടത്തി.വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ നായർ, സൂസൻ മാത്യു, സജേഷ് ശശി, കെ.എൻ. സുജാത , സോജി മാത്യു, എം.പി.രവി എന്നിവർ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി നടന്ന സർഗാത്മക ശില്പശാല എൻ.സി.ഇ ആർ .റ്റി. മാസ്റ്റർ ട്രെയിനർ കൂത്താട്ടുകുളം വിജയകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ ഡോ.അജയകുമാർ , ഡോ. അരുൺ , നിഫി, എം.എസ്. ദീപ, ഉണ്ണി മാക്‌സ് , ഐറിൻ, ഹരികൃഷ്ണൻ ഗുരുക്കൾ എന്നിവർ ക്ലാസ്സുകൾ നയിച്ചു.