
പാലാ: സൻമനസ്സ് കൂട്ടായ്മയും ജനമൈത്രി പൊലീസും സംയുക്തമായി ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും വിദ്യാഭ്യാസ സഹായവിതരണവും നടത്തി. സുരേഷ് ഗോപി എം.പി. ഉദ്ഘാടനം ചെയ്തു.
പാലാ ഡിവൈ.എസ്.പി. ഷാജു ജോസ്, സി.ഐ. കെ.പി. ടോംസൺ, സൻമനസ് ജോർജ്ജ്, ആർ. സുദേവ്, പ്രഭു കെ. ശിവറാം, ത്രേസ്യാമ്മ തോമസ്, ബിജു പുളിക്കകണ്ടം, രതീഷ് പച്ചാത്തോട്, വിൽസൺ വടകര തുടങ്ങിയവരും പങ്കെടുത്തു. സുരേഷ് ഗോപി 51 രോഗികൾക്ക് തന്റെ വക ചികിത്സാ സഹായവും ചടങ്ങിൽ വിതരണം ചെയ്തു.