a

കുമരകം : മന്നത്തു പദ്മനാഭന്റെ 145-ാമത് ജയന്തി കുമരകം എൻ എസ് എസ് 644-ാം നമ്പർ കരയോഗം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കരയോഗ മന്ദിരം ഹാളിൽ നടന്ന ചടങ്ങിൽ ആചാര്യ അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. കരയോഗം മുൻ പ്രസിഡന്റ്‌ പരേതനായ എം.കെ. രാമപ്പണിക്കർ പിച്ചനാടിന്റെ ഫോട്ടോ അനാച്ഛാദനം അദ്ദേഹത്തിന്റെ സഹധർമ്മിണി സുമതി കുട്ടി ടീച്ചർ നിർവ്വഹിച്ചു. തുടർന്ന് കരയോഗത്തിന്റെ ബാലസമാജ രൂപീകരണം നടന്നു. കരയോഗം ഭരണ സമതി, മഹിളാ സമതി, സ്വാശ്രയ സംഘം , ബാലസമാജം തുടങ്ങിയവിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.