
കോട്ടയം: നഗരമധ്യത്തിലെ മുൻസിപ്പൽ പാർക്ക് കാടുമൂടി നശിക്കുന്നു. പുതുവർഷത്തിൽ പാർക്ക് പൊതുജനങ്ങൾക്ക് കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല. . ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കളിക്കോപ്പുകൾ അടക്കം നശിച്ചുതുടങ്ങി. .കടിഞ്ഞ നഗരസഭാ ഭരണകാലത്ത് 1.62 കോടി രൂപ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 45 ലക്ഷം രൂപയും നഗരസഭാ വിഹിതവും അടക്കം 2.07 കോടി രൂപ മുടക്കിയാണ് പാർക്ക് ആധുനികവത്ക്കരിച്ചത്. ആധുനികരീതിയിലുള്ള സ്‌ളൈഡുകൾ, ഏണിപ്പടികൾ, ഊഞ്ഞാലുകൾ എന്നിവ പാർക്കിൽ സ്ഥാപിച്ചു. പാർക്കിലെ മരങ്ങൾക്ക് ചുറ്റും മൺതിട്ടകെട്ടിയും പുൽത്തകിടി നിർമിച്ചും പാർക്ക് മനോഹരമാക്കിയിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പാർക്കിൽ സായാഹ്നങ്ങൾ ചിലവഴിക്കാനുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. പാർക്കിൽ ഇരിക്കുന്നതിന് സിമന്റ് ബെഞ്ചുകളും മറ്റും സ്ഥാപിച്ചു. എന്നാൽ നവീകരണത്തിനുശേഷം തുറന്നുകൊടുത്ത പാർക്കിന് കൊവിഡ് കാലത്ത് പൂട്ടുവീഴുകയായിരുന്നു. അടച്ചുപൂട്ടിയ പാർക്കിൽ ഇപ്പോൾ പുല്ലുവളർന്ന് കാടുപിടിച്ച നിലയിലാണ്. കളിക്കോപ്പുകൾ വെയിലും മഴയുമേറ്റ് നാശോമുഖമായി. പാർക്കിനുള്ളിലെ കാട് വെട്ടിതെളിക്കാത്തതുമൂലം സിമന്റ് ബെഞ്ചുകൾ കാടുമൂടി. കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ച് വിനോദസഞ്ചാര മേഖകൾക്ക് തുറന്നുകൊടുത്തിട്ടും പാർക്ക് തുറക്കുന്നില്ല. കോടികൾ മുടക്കി നവീകരിച്ച പാർക്ക് കാടുപിടിച്ച് നശിച്ച് പോകാതെ തുറന്നുനൽകണമെന്ന ആവശ്യം ശക്തമാകുന്നു. പാർക്ക് തുറന്ന് പ്രവർത്തിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട യോഗം വരും ദിവസങ്ങളിൽ തന്നെ ചേരുമെന്നും നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.
വിശ്രമിക്കാൻ
ഇടംതേടി
കോട്ടയം നഗരത്തിലെ തിരക്കിൽനിന്നും ആശ്വാസംതേടി പലരും മുൻകാലങ്ങളിൽ പാർക്കിൽ എത്തിയിരുന്നു. കുട്ടികൾക്ക് ഓട്ടേറെ വിനോദേപാധികൾ ഉണ്ടായിരുന്നതിനാൽ കുടുംബസമേതം എത്തുന്നവരും പാർക്കിനെ സജകവമാക്കിയിരുന്നു. കൊവിഡിന്റെ പശ്ഛാത്തലത്തിൽ സമ്പർക്കവിലക്കുകൾ വന്നതോടെ സിനിമാതീയ്വറുകൾ, പാർക്കുകൾഎന്നിവ ഏറെ നാൾ അടഞ്ഞ്കിടന്നു. പന്നാൽ തീയറ്ററുകൾ തുറന്നെങ്കിലും സംസ്ഥാനത്തെ ഒട്ടുമിക്ക പാർക്കുകളും തുറന്നില്ല.