വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം നടത്തി.
നഗരസഭ ചേയർപേഴ്‌സൺ രേണുക രതീഷ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ: ചന്ദ്രബാബു എടാടൻ അദ്ധ്യക്ഷത വഹിച്ചു. നടേൽ പള്ളി വികാരി ഫാ: സെബാസ്റ്റ്യൻ നാഴിയംപറ പുതുവത്സര സന്ദേശം നൽകി. ഡോ: പി.വി ഹേമലത, ഡോ: കെ.ജെ.ഷജിൻ, ഡോ: അഞ്ജലി ചന്ദ്രസേനൻ എന്നിവരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. അസോസിയേറ്റ് പ്രൊഫസർ ബിന്ദു നായർ, ഹരിതാ സെക്രട്ടറി പി.എം സന്തോഷ്‌കുമാർ, കൗൺസിലർ ബി.ചന്ദ്രശേഖരൻ, അഡ്വ: സി.ചന്ദ്രസേനൻ, ഡോ.കെ.ജനദേവൻ, ഗീതാ മധു, ജീവൻ ശിവറാം എന്നിവർ പ്രസംഗിച്ചു.