
അതിരമ്പുഴ: 1742-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നംജയന്തി ആഘോഷിച്ചു. പി.ജി പ്രഭാകരൻ നായർ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് കെ.ദ്വാരക നാഥ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.പി മുരളീധരൻ നായർ, എൻ. ശശിധരൻ നായർ, ടി.എൻ മധുകുമാർ, ശശീന്ദ്രൻ നായർ, പത്മകുമാർ ജി. നായർ ഗോപകുമാർ, അജിമോൻ എന്നിവർ നേതൃത്വം നൽകി.