poovarani


പൂവരണി. സഹകരണ ബാങ്കുകൾ സാധാരണക്കാരുടെ അത്താണിയാണെന്നും അത് നാടിന്റെ സമ്പത്ത് വ്യവസ്ഥയെ സുസ്ഥരിമായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ. പൂവരണി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെരിറ്റ് ഡേയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ പ്ലസ് ടു വിനും എസ് എസ് എൽ സിയ്ക്കും എല്ലാ വിഷയങ്ങൾക്കും എ പ്ല്‌സ് നേടിയ കുട്ടികൾക്ക് മെമന്റോയും കാഷ് അവാർഡും വിതരണം ചെയ്തു. യോഗത്തിൽ പ്രൊഫ.എം.എം.എബ്രാഹം മാപ്പിളക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ ബാങ്ക് പ്രതിനിധി കെ.ജെ.ഫിലപ്പ് കുഴികുളം, ജോയിന്റ് രജിസ്ട്രാർ എൻ. അജിത്കുമാർ, ബോർഡ് അംഗങ്ങളായ സാൻ കെ.ജെ, സിബി മൊളോപ്പറമ്പിൽ, സെക്രട്ടറി ജോർജ് ജോസഫ് ഈറ്റത്തോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.