കാളികാവ്: കാളികാവ് ശ്രീ ബാലസുബ്രമണ്യ സ്വാമി ദേവസ്വം ക്ഷേത്രത്തിലെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പുനർപ്രതിഷ്ഠാ ചടങ്ങുകളും ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ഫെബ്രുവരി 10 ന് പകൽ 12.30 നും 12:50 നും മദ്ധ്യേ നടക്കും. ധ്വജപ്രതിഷ്ഠ ചടങ്ങ് ഫെബ്രുവരി 13 ന് പകൽ 12.08 നും 12.30 നും മദ്ധ്യേ നടക്കും. ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ താന്ത്രി, ജിതിൻ ഗോപാൽ തന്ത്രി, ക്ഷേത്രം മേൽശാന്തി റ്റി.കെ സന്ദീപ് ശാന്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. ഗോവിന്ദൻ നമ്പൂതിരി മോനാട്ടുമന ഉദയനാപുരം, ഡി.എസ് സുകുമാരൻ ആചാരി, കൈലാസൻ, അനുരാഗ് പണിക്കർ ഗണപതിശ്ശേരിൽ, രവീന്ദ്രൻ മാർത്താണ്ഡം, അനന്തൻ ആചാരി പരുമല, സുരേഷ് പനങ്ങാട് എന്നിവർ പങ്കെടുക്കും.