കോട്ടയം: ആഘോഷങ്ങളില്ലാതെ ഭക്തി നിർഭരമായി മന്നം ജയന്തിദിനാചരണം സംസ്ഥാനമൊട്ടാകെയുള്ള വിവിധ താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും നടന്നു. 145-ാമത് മന്നം ജയന്തി ദിനാചരണം പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തുള്ള ആചാര്യന്റെ സമാധി മണ്ഡപത്തിൽ നടന്നു. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ജന്മദിനാചരണമായാണ് നടത്തിയത്. മുൻ കാലങ്ങളിൽ രണ്ടു ദിവസം നീണ്ടുനിന്നിരുന്ന ആഘോഷങ്ങൾ ഇത്തവണ നിബന്ധനകൾ ഉള്ളതിനാൽ ലളിതമായാണ് ആചരിച്ചത്. അതിനാൽ, ആസ്ഥാനത്ത് സമുദായംഗങ്ങളെ എത്തിക്കാതെ വിവിധ താലൂക്ക് യൂണിയനുകളും കേന്ദ്രീകരിച്ചും കരയോഗങ്ങൾ കേന്ദ്രീകരിച്ചും ആചാര്യസ്മരണ പുതുക്കി പുഷ്പാർച്ചന അർപ്പിക്കുകയായിരുന്നു.
പെരുന്ന ആസ്ഥാനത്ത് ബി.ജെ.പി നാഷണൽ കൗൺസിൽ അംഗങ്ങളായ ജി.രാമൻനായർ, കെ.ആർ പ്രതാപചന്ദ്രവർമ്മ, സംസ്ഥാന സമിതിയംഗങ്ങളായ ബി.രാധാകൃഷ്ണമേനോൻ, എം.ബി രാജഗോപാൽ, കെ.എസ് രാജൻ, മധ്യമേഖല വൈസ് പ്രസിഡന്റ് എൻ.പി കൃഷണകുമാർ,ട്രഷറർ പി.ഡി രവീന്ദ്രൻ, ആലപ്പുഴ ജില്ല പ്രസിഡന്റ് എം.വി.ഗോപകുമാർ,കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജനറൽ സെക്രട്ടറി രതീഷ് തെക്കേടം, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശാന്തി മുരളി, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ആർ പ്രദീപ്, പ്രൊഫ.പി.കെ ബാലകൃഷ്ണക്കുറുപ്പ്, ചലച്ചിത്ര താരം കൃഷ്ണപ്രസാദ്, ചങ്ങനാശേരി മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത്, മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് വി.വി വിനയകുമാർ, ജനറൽ സെക്രട്ടറിമാരായ സുഭാഷ്‌കോയിക്കൽ, കെ.കെ സുനിൽ, എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണിതോമസ്, ആർ. ചന്ദ്രശേഖരൻ, കൃഷ്ണപ്രസാദ്, കൃഷ്ണകുമാരി രാജശേഖരൻ, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, എം.ലിജു, ധനലക്ഷ്മിബാങ്ക് മാനേജിംഗ് ഡയറക്ടർ ജെ.കെ ശിവൻ, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, കേരളകോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, പാർട്ടി ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല തുടങ്ങി നൂറൂകണക്കിനാളുകൾ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനെത്തി.