വൈക്കം : താലൂക്ക് എൻ.എസ്.എസ് യൂണിയനും 97 കരയോഗങ്ങളും മന്നത്ത് പത്മനാഭന്റെ 145ാമത് ജയന്തി ആഘോഷിച്ചു.
താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിലുള്ള ചടങ്ങുകൾ വടക്കേ കവലയിൽ മന്നം കോംപ്ലക്‌സിലാണ് നടത്തിയത്. ആചാര്യന്റെ പ്രതിമ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. അലംകൃതമായ പന്തലിൽ ആചാര്യന്റെ ഛായാചിത്രം അലങ്കരിച്ചുവെച്ച് ദീപം തെളിച്ചു. രാവിലെ മുതൽ ഭക്തിഗാനാലാപനവും നാരായണീയ പാരായണവും നടത്തി. വൈക്കം മനോജിന്റെ നേതൃത്വത്തിൽ വയലിൻ കച്ചേരിയും നടത്തി. 10.30 ന് മന്നം പ്രതിമയ്ക്ക് മുന്നിൽ യൂണിയൻ പ്രസിഡന്റ് എസ്. മധു ദീപം തെളിയിച്ചു.
വിവിധ കരയോഗങ്ങളിൽ നിന്നെത്തിയ ഭാരവാഹികളും അംഗങ്ങളും പ്രതിമയിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ സെക്രട്ടറി എം.സി ശ്രീകുമാർ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.ജി ബാലചന്ദ്രൻ, എൻ.എസ്.എസ് പ്രതിനിധി സഭാമെമ്പർമാരായ പി.എൻ വേണുഗോപാൽ, എം.എ നാരായണൻ നായർ, ഇ.എൻ ശിവദാസ്, നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, കൗൺസിലർമാരായ ബി. രാജശേഖരൻ, ഒ. മോഹനകുമാരി, കെ.ബി ഗിരിജാ കുമാരി, ലേഖ ശ്രീകുമാർ, രാധിക ശ്യാം, സുശീല എം. നായർ, എം.കെ മഹേഷ്, വനിതാ സമാജം പ്രസിഡന്റ് ശ്രീലേഖ മണിലാൽ, വിവിധ കരയോഗങ്ങളിലെ പ്രതിനിധികൾ, വനിതാ സമാജം ഭാരവാഹികൾ, സ്വാശ്രയം സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
യൂണിയന്റെ കീഴിലുള്ള 97 കരയോഗങ്ങളിലും മന്നം ജയന്തി കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ആചരിച്ചു. കരയോഗ മന്ദിരങ്ങൾ തോരണങ്ങളും പതാകകളും കൊണ്ട് അലങ്കരിച്ചു. കരയോഗ മന്ദിരത്തിന്റെ പ്രധാന ഭാഗത്ത് ആചാര്യന്റെ ഛായാചിത്രം അലങ്കരിച്ചുവെച്ച് ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. കരയോഗാംഗങ്ങൾ ചേർന്ന് പ്രാർത്ഥനയും ഭക്തിഗാനാലാപനവും നടത്തി.