meenachil

പാലാ: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 145ാമത് ജയന്തിയാഘോഷം മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയനിലും യൂണിയനുകീഴിലെ 105 കരയോഗങ്ങളിലും ആഘോഷിച്ചു.
യൂണിയൻ ഓഡിറ്റോറിയത്തിൽ സമുദായാചാര്യന്റെ ഛായാചിത്രത്തിന് മുന്നിൽ യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ നിലവിളക്ക് തെളിയിച്ച് പുഷ്പാർച്ചന നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം ഷാജികുമാർ, സെക്രട്ടറി ഉഴവൂർ വി.കെ. രഘുനാഥൻ നായർ, യൂണിയൻ കമ്മറ്റിയംഗങ്ങൾ, പ്രതിനിധി സഭാ മെമ്പർമാർ, യൂണിയൻ പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ, വനിതാസമാജം കമ്മറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. സമുദായാചാര്യന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്താൻ മാണി സി. കാപ്പൻ എം.എൽ.എ.യും പി.സി. ജോർജ്ജും എത്തിയിരുന്നു.