sivagiri

പാലാ: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന കലാമത്സരങ്ങളിൽ കാവ്യാലാപനത്തിനും പ്രസംഗത്തിനും എക്‌സലന്റ് പെർഫോർമറായി കൊണ്ടാട് ഇല്ലിമൂട്ടിൽ സലിജ സലിമിനെ തിരഞ്ഞെടുത്തു.
ശിവഗിരിയിൽ നടന്ന ചടങ്ങിൽ സച്ചിദാനന്ദ സ്വാമി, ഗുരുപ്രസാദ് സ്വാമി എന്നിവരിൽ നിന്നും സലിജ സലിം സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
രാമപുരം 161ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ വനിതാസംഘം പ്രസിഡന്റും ശാഖാ പഞ്ചായത്ത് കമ്മറ്റി അംഗവുമാണ്. മികച്ചവിജയം നേടിയ സലിജ സലിമിനെ മീനച്ചിൽ യൂണിയൻ നേതാക്കളായ എം.ബി. ശ്രീകുമാർ, എം.പി. സെൻ, മീനച്ചിൽ യൂണിയൻ വനിതാസംഘം നേതാക്കളായ മിനർവ മോഹൻ, സോളി ഷാജി, ബിന്ദു സജി തുടങ്ങിയവർ അഭിനന്ദിച്ചു.