
പാലാ: പുതുവത്സരത്തിൽ ഒരാൾക്കുകൂടി മരിയസദനം ആശകേന്ദ്രമായി. പൈകയിലെ ഗവൺമെന്റാശുപത്രിക്കു സമീപം വെയിറ്റിംഗ് ഷെഡിൽ കിടക്കുകയായിരുന്ന അറുപതുകാരനായ തങ്കപ്പനാണ് മരിയസദനം ആശയമാകുന്നത്. തങ്കപ്പന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട മാണി സി കാപ്പൻ എം എൽ എ മരിയസദനം സന്തോഷിനെ അറിയിക്കുകയായിരുന്നു. തുടർന്നു പഞ്ചായത്ത് മെമ്പർമാരായ സോജൻ തൊടുകയിൽ, സജോ പൂവത്താനി എന്നിവരുടെ നേതൃത്വത്തിൽ തങ്കപ്പനെ ഏറ്റെടുക്കുകയായിരുന്നു.
രോഗാസ്ഥയിൽ കഴിഞ്ഞിരുന്ന ഇയാളെ ഒട്ടോ ഡ്രൈവർമാരായ വിനോദ് എം ടി, മോഹനൻ പാറയിൽ എന്നിവരായിരുന്നു പരിചരിച്ചുപോന്നിരുന്നത്.
സ്ഥലപരിമിതിയും സാമ്പത്തിക ബുദ്ധിമുട്ടുംമൂലം സ്ഥാപനം ബുദ്ധിമുട്ടിലാണെങ്കിലും തങ്കപ്പന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഏറ്റെടുക്കുകയായിരുന്നുവെന്ന് ഡയറക്ടർ സന്തോഷ് മരിയസദനം പറഞ്ഞു.