 
വൈക്കം : ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ നടന്ന ഉത്സവബലി ദർശനം ഭക്തി നിർഭരമായി.
വൃതാനുഷ്ഠാനത്തോടെത്തിയ നിരവിധി ഭക്തർ ഉത്സവബലി തൊഴുതു. ക്ഷേത്രം തന്ത്രിമാരായ മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തത്, സൈലേഷ് ശ്രീകുമാർ , ഗോപാലകൃഷ്ണൻ എമ്പ്രാന്തിരി എന്നിവർ സഹകാർമ്മകരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ശശിധരൻ നായർ , സെക്രട്ടറി രാകേഷ് ടി. നായർ, വൈസ് പ്രസിഡന്റ് ഹരിഹരൻ, ട്രഷറർ രാധാകൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി പി. സി. ശ്രീകാന്ത്, അനു കുമാർ, വിജയകുമാർ, എന്നിവർ നേതൃത്വം നല്കി.