
വൈക്കം: ബയോ ഫ്‌ളോക്ക് മൽസ്യ കൃഷിയിൽ വീട്ടമ്മയ്ക്ക് മികച്ച വിജയം. ടി വി പുരം മുത്തേടത്ത്കാവ് ചിറത്തറ കാർത്ത്യായനി പ്രധാനമന്ത്രിയുടെ മൽസ്യ സമൃദ്ധിയോജന കൃഷിയുടെ ഭാഗമായി ഏഴര ലക്ഷം രൂപ വിനിയോഗിച്ചാണ് ഏഴുകുളങ്ങളിൽ ഗിഫ്റ്റ് തിലോപ്പിയ വളർത്തിയത്. പദ്ധതിയുടെ ഭാഗമായി 40 ശതമാനം സബ്‌സിഡിയുണ്ടെങ്കിലും പദ്ധതി കുറ്റമറ്റതാക്കാൻ ഇതിനകം കാർത്ത്യായനിയും മക്കളും 12 ലക്ഷം രൂപയോളം വിനിയോഗിച്ചു. ഗുണമേന്മേയേറിയ മൽസ്യ തീറ്റ നൽകി വളർത്തിയ മൽസ്യങ്ങൾക്ക് ആറു മാസത്തിനകം അര കിലോയിലധികം തുക്കമുണ്ടായി. ഒരു കുളത്തിൽ 1500 ഓളം മൽസ്യങ്ങളെയാണ് വളർത്തുന്നത്. വൈക്കം മൂത്തേടത്തുകാവ് റോഡിൽ മൂത്തേടത്ത്കാവ് ജംഗ്ഷഷനു സമീപത്തെ ഫാമിൽ ആ വശ്യക്കാർ നേരിട്ട് എത്തി പിടയ്ക്കുന്ന മൽസ്യം വാങ്ങുകയാണ്. മൽസ്യ കൃഷി വിളവെടുപ്പ് ഉദ്ഘാടനം സി.കെ.ആശ എം എൽ എ യും ആദ്യവിൽപന പഞ്ചായത്ത് പ്രസിഡന്റ് കവിത റെജിയും നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. തങ്കച്ചൻ , പഞ്ചായത്ത് അംഗങ്ങളായ വി.കെ.ശ്രീകുമാർ ,ടി. അനിൽകുമാർ , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ രശ്മി, ഫിഷറീസ് കോഓർഡിനേറ്റർ ബീനജോസഫ് തുടങ്ങിയവർ പങ്കെടുത്തു.