കോതനല്ലൂർ: റബർ തോട്ടത്തിൽ തീ പടർന്നത് പരിഭ്രാന്തി പടർത്തി. ചാമക്കാല പാറോട്ട് സാബുവിന്റെ റബർ തോട്ടത്തിലാണ് തീ പടർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സമീപത്തെ റോഡിൽ കൂടി കടന്നു പോകുന്ന 11 കെ.വി. ലൈനിൽ നിന്നും പൊട്ടി വീണ തീ പൊരി തോട്ടത്തിൽ വീണതാണ് തീ പടരാൻ കാരണമെന്ന് സാബു പറഞ്ഞു. തോട്ടത്തിൽ തീ പടരുന്നത് കണ്ട നാട്ടുകാർ ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കെടുത്താനായില്ല. തുടർന്ന്, കടുത്തുരുത്തി അഗ്നിശമനസേനയെ വിവരം അറിയിച്ചു. രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂർണമായും കെടുത്തിയത്.