അടിമാലി: താലൂക്കാശുപത്രിയിൽ രക്തം കൊടുക്കൽ വാങ്ങൽ ഘട്ടങ്ങളിൽ നടത്തേണ്ടുന്ന ക്രോസ് മാച്ചിംഗ് സംവിധാനമൊരുക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു ആദിവാസി , തോട്ടം മേഖലകളിൽ നിന്നുമൊക്കെയുള്ള ആളുകൾ കൂടുതലായും പ്രസവ സംബന്ധമായ ആവശ്യത്തിന് ആശ്രയിക്കുന്നത് അടിമാലി താലൂക്കാശുപത്രിയെയാണ്‌. നേര്യമംഗലത്തിനും മൂന്നാറിനും ഇടയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആളുകൾ ആദ്യം ചികിത്സ തേടിയെത്തുന്നതും അടിമാലി താലൂക്കാശുപത്രിയിൽ തന്നെ. എന്നാൽ അപ്പോഴെല്ലാം രക്തം നൽകുകയും സ്വീകരിക്കുകയും ചെയ്യേണ്ട ഘട്ടങ്ങളിൽ ആശുപത്രിയിൽ സംവിധാനമില്ലാത്തത് പലപ്പോഴും വെല്ലുവിളി ഉയർത്തുന്നുവെന്നാണ് പരാതി. അവശ്യഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചാണിപ്പോൾ ക്രോസ് മാച്ചിങ്ങ് നടത്തുന്നത്.