മറ്റക്കര: രണ്ട് ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം. അയിരൂര്‍ മഹാദേവക്ഷേത്രത്തിലും കുറ്റിയാനിക്കല്‍ അയ്യന്‍ ഭട്ടര് ധര്‍മ്മശാസ്താ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത് . ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. കുറ്റിയാനിക്കല്‍ ക്ഷേത്രത്തിലെ ആംബ്ലിഷയറും മേശയ്ക്ക് അകത്ത് സൂക്ഷിച്ച തുകയും കവർന്നു. അയിരൂര്‍ മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചാണ് പണം കവര്‍ന്നത്. ക്ഷേത്ര മതിലിനകത്തെ ചുറ്റമ്പലങ്ങളുടെ നാല് കാണിക്കവഞ്ചിയാണ് തകര്‍ത്ത്. പ്രധാന കാണിക്കവഞ്ചി തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മോഷ്ടാക്കൾ നാലമ്പലത്തിനകത്ത് കടന്നതായി തെളിവില്ല. പരിസരത്ത് സിസിടിവി കാമറകള്‍ ഇല്ലാത്തതിനാൽ മോഷ്ടാക്കളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.