
തലയോലപ്പറമ്പ് : ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന മറവൻതുരുത്ത് പഞ്ചായത്തിലെ നമ്പ്യാട്ടിൽ റോഡ് യാഥാർത്യമായി. ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഇരുപതോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് കെ .ബി രമ റോഡ് ഉദ്ഘാടനം ചെയ്തു.
നിർമ്മാണ സമിതി കൺവീനർ കെ.ആർ അനിൽകുമാർ, സി. വി ഡാങ്കേ, ടി.എസ് താജു, പി.കെ മല്ലിക, ബി. ഷിജു, രാംരാജ് തുടങ്ങിയവർ പ്രസംഗിച്ചു.