
വൈക്കം : കുടവെച്ചൂർ വടക്കുംഭാഗം 946ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷവും കുടുംബസംഗമവും നടത്തി. മന്നം ജയന്തി ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി. മനോജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എൻ.ജി ബാലചന്ദ്രൻ ജയന്തി സന്ദേശം നല്കി. കരയോഗം സെക്രട്ടറി എസ്.എ രാജു, പഞ്ചായത്ത് മെമ്പർ എസ്. ബീന, വനിതാ സമാജം പ്രസിഡന്റ് പ്രേമ, കരയോഗം ട്രഷറർ എൻ. ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു. കുടുംബസംഗമത്തിൽ വൈക്കം പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒ റ്റി. ആർ മോഹനൻ ''സൈബർ ലോകവും ചതിക്കുഴികളും'' വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് എടുത്തു. കരയോഗത്തിന്റെ പദ്ധതികളായ എൻഡോവ്‌മെന്റ്, ചികിത്സാ ധനസഹായം, പെൻഷൻ എന്നിവയുടെ വിതരണവും നടത്തി.