p-k-harikumar

തലയോലപ്പറമ്പ് :വെള്ളൂർ കുഞ്ഞുരാമൻ മെമ്മോറിയൽ ഹൈസ്‌കൂൾ സ്ഥാപക മാനേജർ പി.കെ.കുഞ്ഞുരാമന്റ 45 മത് ചരമവാർഷികാചരണം നടത്തി. സ്‌കൂൾ ഓഡി​റ്റോറിയത്തിൽ നടന്ന യോഗം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുനിൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അമൽ ഭാസ്‌കർ, പഞ്ചായത്തംഗളായ ഒ.കെ ശ്യാംകുമാർ, നികിത കുമാർ, ടി.കെ കുര്യാക്കോസ്, സ്‌കൂൾ മാനേജർ അനിൽ കുമാർ, സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.പ്രസാദ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്.ഗീത എന്നിവർ പ്രസംഗിച്ചു.