k-rail

മാടപ്പള്ളി: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.യു.സി.ഐ മാടപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടപ്പള്ളി വില്ലേജ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ് ധർണ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എൻ.രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ. റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ.ബിജു, കെ. സദാനന്ദൻ, അപ്പിച്ചൻ എഴുത്തുപള്ളി, റ്റി.ജെ.ജോണിക്കുട്ടി, കെ.എസ്.ശശികല എന്നിവർ പങ്കെടുത്തു.